താലിയും മാലയും കാണ്മാനില്ല, പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് വീണ എസ് നായർ
തിരുവനന്തപുരം: മാലയും താലിയും കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വീണ എസ് നായർ. പൊലീസിൽ പരാതി നൽകിട്ടുണ്ടെന്നും ആർക്കെങ്കിലും മാല കിട്ടിയിട്ടുണ്ടെങ്കിൽ വിവരമറിയിക്കണമെന്നും കാണിച്ച് വീണ എസ് നായർ ഫേസ്ബുക്കിൽ കുറിപ്പിട്ടിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് മാലയും താലിയും കാണാതായത്. മാലയുടെയും താലിയുടെ ചിത്രം സഹിതമാണ് വീണ എസ് നായർ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്. "26ാം തീയതി രാത്രി പത്തരയ്ക്ക് ശേഷം എന്റെ മാലയും താലിയും കാണ്മാനില്ല. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആരുടെയെങ്കിലും കയ്യിൽ ലഭിച്ചിട്ടുണ്ടെങ്കിൽ അറിയിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.മാലയുടെ ചിത്രം ചുവടെ ചേർക്കുന്നു. വില്പനക്കോ പണയത്തിനോ എത്തിയതായി ശ്രദ്ധയിൽ പെടുന്നെങ്കിൽ പൂജപ്പുര പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു."- എന്നാണ് വീണ നായർ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.