ചുരുണ്ട സടയുള്ള സിംഹം, അപൂർവ ദൃശ്യങ്ങൾ പങ്കുവച്ച് ഫോട്ടോഗ്രാഫർ, അതിസുന്ദരനെന്ന് സെെബർ ലോകം
കാടിന്റെ രാജാണ് സിംഹം. അതിന്റെ രാജകീയമായ നിൽപ്പും രൂപവും ശബ്ദവുമാണ് അങ്ങനെ വിളിക്കാനുള്ള പ്രധാന കാരണം. സിംഹങ്ങളിൽ രൂപത്തിൽ ഏറ്റവും ഭംഗി അതിന്റെ സടയാണ്. അത്തരത്തിൽ സട കുടഞ്ഞെണീറ്റ് വരുന്ന ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഫോട്ടോഗ്രാഫറായ കാംബിസ് കാമിയോ പൗർഗനാട് ആണ് സിംഹത്തിന്റെ വീഡിയോ പകർത്തിയത്. കെനിയയിൽ നിന്നുള്ളതാണ് വീഡിയോ. ചുരുണ്ട സടയുമായി നിൽക്കുന്ന സിംഹത്തെ ഈ വീഡിയോയിൽ കാണാം.
ചുരുണ്ട സടയുള്ള സിംഹത്തെ കാണാൻ കഴിയുന്നത് വളരെ അപൂർവമായതിനാൽ തന്നെ വളരെപെട്ടെന്നാണ് വീഡിയോ വെെറലായത്. 'സെെലന്റ് വിസ്‌പേഴ്സ് ഫോട്ടോഗ്രഫി' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കെനിയയിലെ പ്രശസ്തമായ നാഷണൽ പാർക്കായ മസായി മാരയിൽ നിന്നാണ് എൻസൂരി എം 6 എന്ന് പേരിട്ടിരിക്കുന്ന ഈ സിംഹത്തെ ഫോട്ടോഗ്രഫർ കണ്ടത്.
മസായി മാരയിലെ ഏറ്റവും ഭംഗിയുള്ള സിംഹങ്ങളിൽ ഒന്നാണ് എൻസൂരി എം 6. വീഡിയോ ഇതിനോടകം 10 ലക്ഷം പേരാണ് കണ്ടത്. നിരവധി കമന്റും ലഭിക്കുന്നുണ്ട്. 'സിംഹത്തിന് സാധാരണ കാണുന്ന സടയിൽ നിന്ന് ഇത് വ്യത്യസ്തമാണ്', ' ഇത്രയും നല്ല കാഴ്ച സമ്മാനിച്ചതിന് നന്ദി', ' സിംഹം രാവിലെ പാർലറിൽ പോയി കേളി ഹെയർ സെറ്റ് ചെയ്തു' - ഇങ്ങനെ പോകുന്നു കമന്റുകൾ.
" target="_blank">വീഡിയോ.