കർണാടകയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന മലയാളി കുടുംബത്തിലെ കുഞ്ഞും മരിച്ചു, മരണസംഖ്യ മൂന്നായി
Wednesday 29 October 2025 3:36 PM IST
കൽപ്പറ്റ: കർണാടകയിലെ ബേഗൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാറും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഷാഫിയുടെ (32) മകൻ ഹൈസം ഹനാൻ (ഒന്നര വയസ്) ആണ് ഇന്ന് മരിച്ചത്.
ഇക്കഴിഞ്ഞ ശനിയാഴ്‌ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. കാർ യാത്രികരായ വയനാട് കമ്പളക്കാട് മടക്കിമല കരിഞ്ചേരിയിൽ അബ്‌ദുൾ ബഷീർ (53), ഇദ്ദേഹത്തിന്റ സഹോദരീപുത്രനായ മുഹമ്മദ് ഷാഫിയുടെ ഭാര്യ ജഫീറ (28) എന്നിവർ അപകട ദിവസം തന്നെ മരിച്ചിരുന്നു. ബഷീറിന്റെ ഭാര്യ നസീമ (45) , മുഹമ്മദ് ഷാഫി എന്നിവർ ചികിത്സയിൽ കഴിയുകയാണ്. തായ്‌ലൻഡിൽ വിനോദയാത്ര കഴിഞ്ഞ് ബംഗളൂരു വിമാനത്താവളത്തിലിറങ്ങിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.