സാംസ്‌കാരിക സന്ധ്യ

Wednesday 29 October 2025 4:26 PM IST

കൊച്ചി: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് എറണാകുളം വൈ.എം.സി.എയും സാംസ്‌കാരിക കൂട്ടായ്മയായ 'ദൃശ്യയും' ചേർന്ന് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സന്ധ്യയായ കേരളോത്സവം നവംബർ രണ്ടിന് വൈകിട്ട് നാലിന് വൈ.എം.സി.എ ഹാളിൽ നടക്കും. വൈ.എം.സി.എ പ്രസിഡന്റ് മാത്യു മുണ്ടാട്ട് അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ ഉദ്ഘാടനം ചെയ്യും. എഴുത്തുകാരി ഗിരിജ സേതുനാഥ് മുഖ്യപ്രഭാഷണം നടത്തും.

ദൃശ്യ ചെയർമാൻ റോയ് മണപ്പള്ളിൽ, താരങ്ങളായ ഊർമിള ഉണ്ണി, ടോണി, രാജാസാഹിബ്, ജോയ് ജോൺ, മെന്റലിസ്‌റ്റ് നിപിൻ നിരവത്ത്, എഴുത്തുകാരി ശശികല മേനോൻ, ഷോൺ ജെഫ് ക്രിസ്റ്റഫർ, ആന്റോ ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.