കാത്തിരിപ്പുകൾക്ക് വിരാമം; നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് അനുമതി
Wednesday 29 October 2025 4:51 PM IST
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമാണത്തിന് അനുമതി നൽകി കേന്ദ്ര റെയിൽവേ ബോർഡ്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് ഇക്കാര്യം കേന്ദ്ര മന്ത്രി ജോർജ് കുര്യനെ അറിയിക്കുകയായിരുന്നു.
വിമാന യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിലായിരിക്കും റെയിൽവേ സ്റ്റേഷൻ നിർമിക്കുക. അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിലായി വിമാനത്താവളത്തിന് സമീപമായാണ് പുതിയ റെയിൽവേ സ്റ്റേഷൻ നിർമിക്കുന്നത്. ബോർഡിന്റെ അനുമതി ലഭിച്ചതിനാൽ ഉടൻ നിർമാണം ആരംഭിക്കും.
കഴിഞ്ഞവർഷം വിൻഡോ-ട്രെയിലിംഗ് പരിശോധന നടത്തിയപ്പോൾ കേന്ദ്ര റെയിൽവേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥർക്ക് റെയിൽവേ സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തത്. ജോർജ് കുര്യനും അശ്വനി വൈഷ്‌ണവിനൊപ്പം പരിശോധനയിൽ പങ്കെടുത്തിരുന്നു.