സി.എസ്‌.ഐ.കെ സമ്മേളനം

Wednesday 29 October 2025 4:59 PM IST

കൊച്ചി: കാർഡിയോളജിക്കൽ സൊസൈറ്റി ഒഫ് ഇന്ത്യ കേരള (സി.എസ്‌.ഐ.കെ) ഘടകത്തിന്റെ വാർഷിക സംസ്ഥാന സമ്മേളനം നവംബർ ഒന്ന്, രണ്ട് തീയതികളിൽ കൊച്ചിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ നടക്കും.

മുന്നൂറിലധികം ഹൃദ്‌രോഗ വിദഗ്ദ്ധരും ഗവേഷകരും ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും പങ്കെടുക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം രണ്ടിന് സി.എസ്‌,ഐ.കെ പ്രസിഡന്റ് ഡോ. ശിവപ്രസാദ് നിർവഹിക്കും. ഓർഗനൈസിംഗ് ചെയർമാൻ ഡോ. വി. ആനന്ദ് കുമാർ, സെക്രട്ടറി ഡോ. പോൾ തോമസ്, ഡോ. വിജോ ജോർജ്, ഡോ. പി. കെ. അശോകൻ, ഡോ. എസ്.എം. അഷ്‌റഫ്, ഡോ.പി. രവീന്ദ്രൻ എന്നിവർ സംസാരിക്കും.