എൻ.എസ്.എസിന് ഒന്നാംസ്ഥാനം

Wednesday 29 October 2025 5:12 PM IST

കൊച്ചി: കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകോത്സവത്തിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ പ്രദർശിപ്പിച്ചതിന് തൃപ്പൂണിത്തുറ എൻ.എസ്.എസ് ഹൈസ്‌കൂൾ ഒന്നാം സ്ഥാനം നേടി. തൃപ്പൂണിത്തുറ ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂൾ രണ്ടും കൂത്താട്ടുകുളം ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. അയ്യായിരം, മൂവായിരം, ആയിരം രൂപ വില വരുന്ന പുസ്തകങ്ങളും ഫലകവും വിജയികൾക്ക് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നവംബർ 9നു രാവിലെ 10.30ന് സമ്മാനിക്കും. മട്ടാഞ്ചേരി ടി.ഡി. ഹൈസ്‌കൂളിലെ ദേവാംശ് എസ്. പൈയെ അനുമോദിക്കും. മത്സരിച്ച ഓരോ വിദ്യാലയത്തിലെയും ഓരോ കുട്ടിയെ വീതം തിരഞ്ഞെടുത്ത് 500 രൂപയുടെ പുസ്തകങ്ങളും ഉപഹാരവും നൽകുമെന്ന് സംഘാടകർ പറഞ്ഞു.