അക്കാഡമികിൽ ധാരണാപത്രം
Thursday 30 October 2025 6:55 PM IST
കൊച്ചി: നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസും (നുവാൽസ്), നാഷണൽ അക്കാഡമി ഒഫ് കസ്റ്റംസ്, ഇൻഡയറക്ട് ടാക്‌സസ് ആൻഡ് നാർകോട്ടിക്‌സും (നാസിൻ), സംയുക്തമായി നിയമം, നികുതി, കസ്റ്റംസ് ഭരണവിഭാഗം തുടങ്ങിയ മേഖലകളിൽ അക്കാഡമിക് സഹകരണം ഉറപ്പാക്കാൻ ധാരണാപത്രം ഒപ്പുവച്ചു.
ധാരണാപത്രത്തിൽ നുവാൽസ് രജിസ്ട്രാർ ഡോ. ലീന അക്ക മാത്യു, നാസിൻ അഡീഷണൽ ഡയറക്ടർ രാജേശ്വരി ആർ. നായർ, നാസിൻ കൊച്ചി എന്നിവരാണ് ഒപ്പുവച്ചത്. നുവാൽസ് പ്രൊ. വൈസ് ചാൻസലർ (ഡോ.) ജി.ബി. റെഢി, നാസിൻ സോണൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അഡീഷണൽ ഡയറക്ടർ ജനറൽ മിനു പ്രമോദ് എന്നിവർ പങ്കെടുത്തു.