വികസന സദസ് സംഘടിപ്പിച്ചു

Thursday 30 October 2025 12:55 AM IST
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസന സദസ്സ് പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അഞ്ച് വർഷത്തിനിടെ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ച് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വികസ സദസ്. ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷയായി. പി. സരിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും ഭരണ നേട്ടങ്ങളുടെ വീഡിയോ പ്രദർശനം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷിന്റെ വീഡിയോ സന്ദേശം പ്രദർശനം എന്നിവയും ഉണ്ടായി. വി അനിൽകുമാർ, യു.സി പ്രീതി, ചന്ദ്രൻ തിരുവലത്ത്, ശബ്ന റഷീദ്, നജീബ് പാലക്കൽ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.