സ്നേഹാലയം ഉദ്ഘാടനം

Thursday 30 October 2025 12:01 AM IST
കോട്ടൂർ പഞ്ചായത്തിലെ നീറോത്ത് സ്നേഹാലയത്തിൻ്റെ ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. നിർവ്വഹിക്കുന്നു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വിവിധ വാർഷിക പദ്ധതികളിലൂടെ പൂർത്തീകരിച്ച കോട്ടൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ നീ റോത്ത് അനുവദിച്ച സ്നേഹാലയത്തിന്റെ ഉദ്ഘാടനം കെ.എം. സച്ചിൻ ദേവ് എം.എൽ.എ. നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. അനിത അദ്ധ്യക്ഷത വഹിച്ചു. കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എച്ച്. സുരേഷ് മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.കെ വിലാസിനി, എം.കെ. വനജ, ഡി.ബി. സബിത, കെ. ഷൈൻ, വാർഡ് മെമ്പർ പ്രീത. സി.ഡി, പി.എൻ ഭരതൻ, കെ.കെ. സുജിത്ത്, ഉണ്ണികൃഷ്ണൻ പൊന്നൂര്, അപ്പുക്കുട്ടി. കെ.കെ, കെ.പി സഹീർ, പി.എം. പ്രജീഷ് എന്നിവർ പ്രസംഗിച്ചു.