ഉപരോധം സംഘടിപ്പിച്ചു
Thursday 30 October 2025 12:56 AM IST
കൊയിലാണ്ടി: ദേശീയപാത നിർമാണത്തിൻ്റെ ഭാഗമായി നന്തി - കിഴുർ റോഡ് അടക്കപ്പെടുന്ന തീരുമാനം അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി ഓഫീസ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു. കിഴക്കയിൽ രാമകൃഷണൻ അദ്ധ്യക്ഷനായി. എം.പി. ശിവാനന്ദർ, എൻ.വി.എം സത്യൻ, കെ.ജിവാനന്ദൻ, ഷീജ പട്ടേരി, ടി.കെ. ഭാസ്കരൻ, പപ്പൻ മൂടാടി, ചേനോത്ത് ഭാസ്കരൻ, കെ.എം. കുഞ്ഞിക്കണാരൻ, സി. ഗോപാലൻ, സി.എ. റഹ്മാൻ, സിറാജ് മുത്തായം, ശ്രീലത കെ, ഒ-രാഘവൻ, എൻ ശ്രീധരൻ,വി.വി.സുരേഷ്, കെ.ടി. നാണു പ്രസംഗിച്ചു.
എം.പി അഖില, രജില ടി.എം, വിശ്വൻ ചെല്ലട്ടം കണ്ടി, ഷമീർ നേതൃത്വം നൽകി.