ഇൻവെർട്ടറുകൾ വിതരണം
Wednesday 29 October 2025 8:05 PM IST
കൊച്ചി: എറണാകുളം ഗവ. ഒബ്‌സർവേഷൻ ഹോമിലേക്ക് സൗജന്യമായി രണ്ട് യൂണിറ്റ് ഇൻവെർട്ടർ സബ് ജഡ്‌ജിയും ജില്ലാ നിയമസേവനാ അതോറിട്ടി സെക്രട്ടറിയുമായ ആർ.ആർ. രജിത കൈമാറി. ജുവനൈൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്‌ട്രേറ്റ് ജി. പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ബോർഡ് അംഗങ്ങളായ അഡ്വ. ഉല്ലാസ് മധു, ജിൻസിമോൾ കുര്യൻ, ഒബ്‌സർവഷൻ ഹോം സൂപ്രണ്ട് പി.എസ്. സിനി, ജില്ലാ ശിശു സംരക്ഷണ ഓഫീസ് ലീഗൽ കം പ്രൊബേഷൻ ഓഫീസർ കിരൺ വി. കുമാർ, കാവൽ ബ്ലൂ പോയിന്റ് ഓർഗ് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ റിൻസൺ, ഫാമിലി കൗൺസിലർ സീമ എന്നിവർ സംസാരിച്ചു.