മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കും: ഗോകുലം ഗോപാലൻ

Thursday 30 October 2025 12:22 AM IST

തിരുവനന്തപുരം: മെഡിക്കൽ വിദ്യാർഥികൾക്കും,പൊതു സമൂഹത്തിനും മെഡിക്കൽ എക്സിബിഷനുകൾ അറിവും വിവേകവും വർദ്ധിപ്പിക്കും എന്ന് ഗോകുലം ഗ്രൂപ്പ്‌ ചെയർമാൻ ശ്രീ ഗോകുലം ഗോപാലൻ . ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിച്ച ഗാലത്തിയോൺ മെഡിക്കൽ എസ്‌ക്ബിഷന്റെ ഭാഗമായി നടന്ന നാഷണൽ ലെവൽ മെഡിക്കൽ കോൺഫറൻസ് 'ഗാലകോൺ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നും പങ്കെടുത്തു വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും ചെയർമാൻ ഗോകുലം ഗോപാലൻ നിർവഹിച്ചു. വൈസ് ചെയർമാൻ ഡോ.കെ.കെ.മനോജൻ, മാനേജിംഗ് ഡയറക്ടർ ഡോ.ഷീജ മനോജൻ എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. പ്രിൻസിപ്പൽ ഡോ.നന്ദിനി വി ആർ, അസോസിയേറ്റ് ഡീൻ ഡോ.ലളിത കൈലാസ്, സ്റ്റുഡൻസ് യൂണിയൻ ഭാരവാഹികളായ ശ്രീഹരി എസ് കുറുപ്പ്, ആനന്ദ് വേണുക്കുട്ടൻ, വൈദേഹി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ:ശ്രീ ഗോകുലം മെഡിക്കൽ കോളേജ് ക്യാമ്പസിൽ ആരംഭിച്ച ഗാലത്തിയോൺ മെഡിക്കൽ എസ്‌ക്ബിഷന്റെ ഭാഗമായി നടന്ന നാഷണൽ ലെവൽ മെഡിക്കൽ കോൺഫറൻസ് 'ഗാലകോൺ' ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്യുന്നു.