2026ലെ പൊതു അവധികൾ

Thursday 30 October 2025 12:32 AM IST

തിരുവനന്തപുരം: 2026ലെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും മന്ത്രിസഭായോഗം അംഗീകരിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും. ഇൻഡസ്ട്രിയൽ ഡിസ്‌‌പ്യൂട്ട്സ് ആക്ട്‌, കേരള ഷോപ്പ്സ് ആൻഡ് കൊമേർഷ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമത്തിന്റെ കീഴിലുള്ള അവധികൾ മാത്രമാണ് ബാധകം. മാർച്ച് 4 (ബുധൻ) ഹോളിദിനത്തിൽ ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.

അവധി ദിവസങ്ങൾ

മന്നം ജയന്തി.................................ജനുവരി 2(വെള്ളി)

റിപ്പബ്ലിക് ദിനം...............................ജനുവരി 26(തിങ്കൾ)

മഹാശിവരാത്രി.............................ഫെബ്രുവരി 15(ഞായർ)

റംസാൻ..........................................മാർച്ച് 20(വെള്ളി)

പെസഹവ്യാഴം..............................ഏപ്രിൽ 2(വ്യാഴം)

ദുഖഃവെള്ളി....................................ഏപ്രിൽ 3(വെള്ളി)

ഈസ്റ്റർ............................................ഏപ്രിൽ 5(ഞായർ)

അംബേദ്കർ ജയന്തി.....................ഏപ്രിൽ 14(ചൊവ്വ)

വിഷു.................................................ഏപ്രിൽ 15(ബുധൻ)

മേയ് ദിനം.........................................മേയ് 1(വെള്ളി)

ബക്രീദ്..............................................മേയ് 27(ബുധൻ)

മുഹറം...............................................ജൂൺ 25(വ്യാഴം)

കർക്കിടക വാവ്...............................ഓഗസ്റ്റ് 12(ബുധൻ)

സ്വാതന്ത്ര്യദിനം................................ഓഗസ്റ്റ് 15(ശനി)

ഒന്നാംഓണം....................................ഓഗസ്റ്റ് 25(ചൊവ്വ)

തിരുവോണം....................................ഓഗസ്റ്റ് 26(ബുധൻ)

മൂന്നാംഓണം...................................ഓഗസ്റ്റ് 27(വ്യാഴം)

നാലാം ഓണം,

ശ്രീനാരായണഗുരു ജയന്തി.........ഓഗസ്റ്റ് 28(വെള്ളി)

ശ്രീകൃഷ്ണജയന്തി...............................സെപ്തംബർ 4(വെള്ളി)

ശ്രീനാരായണഗുരു സമാധി........സെപ്തംബർ 21(തിങ്കൾ)

ഗാന്ധിജയന്തി................................ഒക്ടോബർ 2(വെള്ളി)

മഹാനവമി......................................ഒക്ടോബർ 20(ചൊവ്വ)

വിജയദശമി.....................................ഒക്ടോബർ 21(ബുധൻ)

ദീപാവലി..........................................നവംബർ 8(ഞായർ)

ക്രിസ്മസ്...........................................ഡിസംബർ 25(വെള്ളി)

നിയന്ത്രിത അവധി

അയ്യാ വൈകുണ്ഠസ്വാമി ജയന്തി............മാർച്ച് 4(ബുധൻ)

ആവണി അവിട്ടം........................................ഓഗസ്റ്റ് 28(വെള്ളി)

വിശ്വകർമ്മ ദിനം........................................സെപ്തംബർ 17(വ്യാഴം)