ഐ.പി.സി സെന്റർ സമ്മേളനം

Thursday 30 October 2025 12:55 AM IST

പ്രമാടം : ഐ.പി.സി സെന്റർ സമ്മേളനം മല്ലശേരി എബനേസർ സഭയിൽ നടന്നു. സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ മോൻസി സാം അദ്ധ്യക്ഷത വഹിച്ചു. സെന്റർ പ്രസിഡന്റ് പാസ്റ്റർ ഡോ. വിൽസൺ ജോസഫ് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ ബിനു കൊന്നപ്പാറ, സാബു സി.ഏബ്രഹാം, സണ്ണി ടി.ചെറിയാൻ, പാസ്റ്റർ ജോൺ സാമുവൽ, ഷൈലജ മോൻസി എന്നിവർ പ്രസംഗിച്ചു. പാസ്റ്റർമാരായ കെ.പി.അലക്സാണ്ടർ, സിവിൾ സി.മാത്യു, പി.പി.മാത്യു എന്നിവർ പ്രാർത്ഥനകൾ നയിച്ചു.