ഹരിത കർമ്മസേനയിൽ ഒഴിവ്

Thursday 30 October 2025 12:58 AM IST

പത്തനംതിട്ട : നഗരസഭയിലെ ഹരിത കർമ്മസേനയിൽ 25 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട നഗരസഭയിലും സമീപ ഗ്രാമപഞ്ചായത്തിലും താമസമുള്ള കുടുംബശ്രീ അംഗങ്ങൾക്ക് അപേക്ഷിക്കാം.സ്മാർട്ട്‌ ഫോൺ ഉപയോഗിക്കാൻ അറിയുന്നവരാകണം. താല്പര്യമുള്ളവർ തിരിച്ചറിയൽ രേഖ, കുടുംബശ്രീ അംഗമാണന്നുള്ള എ ഡി എസ് / സി ഡി എസ് സാക്ഷ്യപത്രം, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ ഒന്നിന് മുൻപ് പത്തനംതിട്ട നഗരസഭ കുടുംബശ്രീ സി ഡി എസ് ഓഫീസിൽ അപേക്ഷ നൽകണം.