ജില്ലാതല പട്ടയമേള

Thursday 30 October 2025 12:01 AM IST

പത്തനംതിട്ട : ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം 31ന് രാവിലെ 10.30 ന് റവന്യുമന്ത്രി കെ.രാജൻ തിരുവല്ല വി.ജി.എം ഹാളിൽ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷയാകും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ല കളക്ടർ എസ്.പ്രേം കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിക്കും. തിരുവല്ല, ആറന്മുള, കോന്നി, അടൂർ മണ്ഡലങ്ങളിലെ 35 കുടുംബങ്ങൾക്ക് പട്ടയം നൽകും. എം.എൽ.എമാരായ മാത്യു ടി തോമസ്, കെ.യു.ജനീഷ് കുമാർ, പ്രമോദ് നാരായൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം തുടങ്ങിയവർ പങ്കെടുക്കും.