തീവ്ര വോട്ടർ പട്ടിക : സർവകക്ഷി യോഗം 5ന്

Thursday 30 October 2025 12:01 AM IST

തിരുവനന്തപുരം: കേരളത്തിൽ തീവ്രവോട്ടർ പട്ടിക പുതുക്കൽ (എസ്. ഐ.ആർ) നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിൽ തുടർനടപടികൾ ആലോചിക്കാൻ സർവകക്ഷി യോഗം വിളിച്ച് സർക്കാർ. നവംബർ 5ന് വൈകിട്ട് 4നാണ് യോഗം. എസ് ഐ ആർ നടപ്പാക്കുന്നതിൽ വലിയ ആശങ്കയാണുള്ളതെന്നും ജനാധിപത്യ പ്രക്രിയയ്ക്ക് തന്നെ വെല്ലുവിളി ഉയർത്തുന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.