കെ.എസ്.ഇ.ബിയിൽ ക്ഷാമബത്ത 7% വർദ്ധിപ്പിച്ചു

Thursday 30 October 2025 12:03 AM IST

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത 7 ശതമാനം വർദ്ധിപ്പിച്ച് ഉത്തരവായി. നവംബർ മുതൽ നൽകും. 2023 ജനുവരിയിലും ജൂലായിലും അനുവദിക്കേണ്ടിയിരുന്ന ക്ഷാമബത്തയാണ് ഇപ്പോൾ അനുവദിച്ചത് ക്ഷാമബത്ത കുടിശിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് നൽകുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.