മെഗാ അദാലത്ത്

Thursday 30 October 2025 12:04 AM IST

ചെങ്ങന്നൂർ : നഗരസഭ മെഗാ അദാലത്ത് ചെയർപേഴ്‌സൺ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ മിനി സജൻ, റിജോ ജോൺ ജോർജ്, അശോക് പടിപ്പുരയ്ക്കൽ, കൗൺസിലർമാരായ സിനി ബിജു, വി.എസ്.സവിത, നഗരസഭാ സെക്രട്ടറി എം.ഡി.ദീപ, ക്ലീൻ സിറ്റി മാനേജർ എം.ഹബീബ്, സൂപ്രണ്ടുമാരായ പ്രവീൺ രാജ്, എസ്.സുഖിലാ ജിജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എ.അജയൻ, സി.നിഷ, ബി.റജീന, റവന്യൂ ഇൻസ്‌പെക്ടർ മിനി രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. 56 പരാതികളിൽ 32 എണ്ണം പരിഹരിച്ചു.