വണ്ടർലാ കൊച്ചിയിൽ ലോകാ ലാൻഡ്

Thursday 30 October 2025 3:13 AM IST

കൊച്ചി: വണ്ടർല കൊച്ചി വേഫെറർ ഫിലിംസുമായി ചേർന്ന് രൂപകല്പന ചെയ്ത പ്രത്യേക തീം അനുഭവമായ 'ലോകാ ലാൻഡ് ബൈ വണ്ടർല' 31 മുതൽ നവംബർ 2 വരെ സന്ദർശകർക്കായി തുറക്കും. ലോക സിനിമയിലെ നാടോടിക്കഥകളും ദൃശ്യവിസ്മയവും വിഷയമാക്കിയാണ് ലോകാ ലാൻഡ് വണ്ടർല ഒരുക്കിയത്. നിയോൺ തീം ഡി.ജെ നൈറ്റുകളും 31ന് ലൈവ് വാട്ടർ ഡ്രംസ് പെർഫോർമൻസ് എന്നിവയും ഒരുക്കും.

കേരളത്തിന്റെ മായിക പാരമ്പര്യത്തെയും വണ്ടർലയിലെ ആവേശകരമായ അനുഭവങ്ങളെയും ഒന്നിപ്പിക്കുന്ന ലോകാ ലാൻഡ് സന്ദർശകർക്ക് മറക്കാനാവാത്ത ഓർമ്മകൾ സൃഷ്ടിക്കുമെന്ന് വണ്ടർല ഹോളിഡേയ്‌സ് ലിമിറ്റഡിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ധീരൻ ചൗധരി പറഞ്ഞു.

ഹാലോവീൻ ആഘോഷങ്ങൾക്ക് പ്രത്യേക നിരക്കില്ല. സാധാരണ ടിക്കറ്റുകൾ ഉപയോഗിക്കാം. പാർക്ക് കൗണ്ടറിൽ നിന്ന് ടിക്കറ്റുകൾ വാങ്ങാം. വണ്ടർലയുടെ വെബ്‌സൈറ്റ് വഴി ഓഫറുകളും നേടാമെന്ന് അധികൃതർ അറിയിച്ചു.