മനോജ് പസങ്ക ഡെപ്യൂട്ടി സി.ഇ.ഒ
Thursday 30 October 2025 2:17 AM IST
തൃശൂർ: മണപ്പുറം ഫിനാൻസിനു കീഴിലുള്ള മൈക്രോ ഫിനാൻസ് സ്ഥാപനമായ ആശിർവാദ് മൈക്രോ ഫിനാൻസ് ലിമിറ്റഡ് കമ്പനി ഡെപ്യൂട്ടി സി.ഇ.ഒ ആയി ജെറാർഡ് ഡേവിഡ് മനോജ് പസങ്കയെ നിയമിച്ചു. വലപ്പാട് ആസ്ഥാനമായാണ് പ്രവർത്തിക്കുക. ധനകാര്യ സേവന മേഖലയിൽ മൂന്നു പതിറ്റാണ്ടിലേറെ പരിചയ സമ്പത്തുണ്ട്. ആശിർവാദിന്റെ നേതൃ നിരയിലേക്ക് മനോജ് പസങ്കയെ സ്വാഗതം ചെയ്യാൻ സന്തോഷമുണ്ടെന്ന് ആശിർവാദ് മൈക്രോ ഫിനാൻസ് ചെയർമാൻ വി.പി നന്ദകുമാർ പറഞ്ഞു. അദ്ദേഹത്തിന്റെ വിപുലമായ പരിചയ സമ്പത്തും ധനകാര്യ മേഖലയെക്കുറിച്ച് ആഴത്തിലുള്ള അറിവും സ്ഥാപനത്തിന് ഗുണകരമാവുമെന്ന് നന്ദകുമാർ കൂട്ടിച്ചേർത്തു.