നികുതി ഓഡിറ്റ് സമയപരിധി നീട്ടി
Thursday 30 October 2025 2:19 AM IST
ന്യൂഡൽഹി: കോർപ്പറേറ്റുകൾക്കും ടാക്‌സ് ഓഡിറ്റ് ബാധകമായ മറ്റ് നികുതിദായകർക്കുമുള്ള കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേൺ (ഐ.ടി.ആർ) ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധി ഡിസംബർ 10 വരെ നീട്ടി. റിപ്പോർട്ട് സമർപ്പിക്കേണ്ട തീയതി സെപ്തംബർ 30ൽ നിന്ന് ഒക്ടോബർ 31ലേക്ക് നേരത്തെ നീട്ടി നൽകിയിരുന്നു.