എം.ബി.എ ബിരുദദാനം

Wednesday 29 October 2025 11:24 PM IST

തിരുവനന്തപുരം:കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരള (ഐ.എം.കെ) എം.ബി.എ വിദ്യാർത്ഥികളുടെ ബിരുദദാനം വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. വകുപ്പ് മേധാവി ഡോ.ആർ.വസന്തഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജി.മുരളീധരൻ,ഡോ.എസ്.നസീബ്,ഡോ.ഷിജു ഖാൻ,ഡോ.കെ.ജി.ഗോപ്ചന്ദ്രൻ എന്നിവർ സർട്ടിഫിക്കറ്രുകളും മെഡലുകളും വിതരണം ചെയ്തു. അസി.പ്രൊഫസർ ഡോ.എസ്.അംബീഷ് മോൻ, കേരള സർവകലാശാല റിസർച്ച് യൂണിയൻ ജനറൽ സെക്രട്ടറി വി.എസ്.നിതിൻ,അസി.പ്രൊഫസർ ഡോ.എസ്.വി.സിമി എന്നിവർ സംസാരിച്ചു. എം.ബി.എ,ടൂറിസം,ലോജിസ്റ്രിക്സ് വിഷയങ്ങളിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.