വി ഗാർഡിന്റെ രണ്ടാം പാദ വരുമാനം 3.6% വർദ്ധിച്ചു
Thursday 30 October 2025 2:24 AM IST
കൊച്ചി: വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്തംബർ 30ന് അവസാനിച്ച പാദത്തിലെ ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഏകീകൃത അറ്റ പ്രവർത്തന വരുമാനം 1,340.92കോടി രൂപയാണ്. മുൻവർഷത്തെ ഇതേ കാലയളവിലെ വരുമാനമായ 1,293.99കോടി രൂപയേക്കാൾ 3.6 ശതമാനം കൂടുതലാണ്. നികുതിക്ക് ശേഷമുള്ള ലാഭം മുൻവർഷം ഇതേ കാലത്തെ 63.39 കോടി രൂപയെക്കാൾ 3 ശതമാനം വർദ്ധിച്ച് 65.29 കോടി രൂപയായി. ആറുമാസത്തെ നികുതിക്കു ശേഷമുള്ള ലാഭം 139.14 കോടി രൂപയാണ്. കൂടിയ മഴ, ആവശ്യകതക്കുറവ്, ജി.എസ്.ടി മാറ്റങ്ങൾ എന്നിവ ഉൾപ്പെടെ പ്രതികൂല സാഹചര്യങ്ങൾ മൂലം മിതമായ വളർച്ചയാണ് നേടിയതെന്ന് വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.