റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രമേള തിരുവല്ലയിൽ തുടങ്ങി, തോൽക്കാതെ കൗമാരം, ജയിച്ചുകയറി ശാസ്ത്രം
Thursday 30 October 2025 12:36 AM IST
തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ ശാസ്ത്രമേള തിരുവല്ലയിലെ വിവിധ സ്‌കൂളുകളിൽ തുടങ്ങി. നഗരസഭാദ്ധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ഉപാദ്ധ്യക്ഷൻ ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടർ അനില ബി.ആർ, മുൻസിപ്പൽ കൗൺസിലർ ജോസ് പഴയിടം, ചെങ്ങന്നൂർ ആർ.ഡി.ഡി സുധാ.കെ, ഡി.ഇ.ഒ മല്ലിക.പി.ആർ, എ.ഇ.ഓ മിനികുമാരി.വി.കെ, പ്രകാശ്.എ.കെ, സജി അലക്സാണ്ടർ, എസ്.പ്രേം, ഹാഷിം.ടി.എച്ച്, സനൽകുമാർ.ജി, സ്മിജു ജേക്കബ് എന്നിവർ പ്രസംഗിച്ചു. മേളകളും വേദികളും ഇന്ന് പ്രവൃത്തി പരിചയമേള : തിരുമൂലപുരം ബാലികമഠം സ്‌കൂൾ & തിരുമൂല വിലാസം യു.പി.സ്‌കൂൾ. ഐ.ടി.മേള : തിരുവല്ല എസ്.സി.എസ് സ്‌കൂൾ.