എസ്.എസ്.എൽ.സി പരീക്ഷ: മൂല്യനിർണയം ഏപ്രിൽ 7 മുതൽ
തിരുവനന്തപുരം: മാർച്ച് 5ന് തുടങ്ങുന്ന എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് 4,25,000 കുട്ടികൾ. ഗൾഫ് മേഖലയിൽ ഏഴും ലക്ഷദ്വീപിൽ ഒമ്പതും ഉൾപ്പെടെ 3000ഓളം പരീക്ഷാ കേന്ദ്രങ്ങൾ. നവംബർ 12 മുതൽ 19വരെ പിഴയില്ലാതെയും നവംബർ 21 മുതൽ 26വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. ഏപ്രിൽ 7 മുതൽ 25 വരെയാണ് മൂല്യനിർണയം.
ഹയർ സെക്കൻഡറിയിൽ ഒമ്പതു ലക്ഷത്തോളം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. കേരളം, ഗൾഫ്, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 2000ഓളം പരീക്ഷാ കേന്ദ്രങ്ങൾ. സ്‌കോൾ കേരള മുഖേന അഡിഷണൽ മാത്തമാറ്റിക്സിന് രജിസ്റ്റർ ചെയ്ത 125 വിദ്യാർത്ഥികൾക്ക് മാർച്ച് 27ന്റെ ഒന്നാംവർഷ പരീക്ഷകളിലൊന്ന് രാവിലത്തെ സമയക്രമത്തിലും മറ്റേത് ഉച്ചയ്ക്കും നടത്തും.
ഹയർ സെക്കൻഡറി മാതൃകാപരീക്ഷകൾ ഫെബ്രുവരി 16 മുതൽ 26വരെ നടക്കും. ഫൈനില്ലാതെ നവംബർ 7വരെയും ഫൈനോടുകൂടി നവംബർ 13വരെയും സൂപ്പർഫൈനോടെ നവംബർ 25വരെയും അപേക്ഷിക്കാം. മൂല്യനിർണയം ഏപ്രിൽ 6ന് ആരംഭിക്കും. പരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം വരുംദിവസങ്ങളിൽ പുറത്തിറക്കും.