ഉന്നതി - ആസ്പയർ:ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനം

Wednesday 29 October 2025 11:51 PM IST

തിരുവനന്തപുരം: കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ഐ.സി.ടി അക്കാഡമി ഒഫ് കേരളയുടെ പിന്തുണയോടെ ‘ASPIRE - ഉന്നതി’, പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവജനങ്ങൾക്ക് ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളിൽ സൗജന്യവും സമഗ്രവുമായ പരിശീലനം നൽകുന്നു. റെസിഡൻഷ്യൽ പരിശീലനം,ട്യൂഷൻ ഫീസ്,താമസം എന്നിവ സൗജന്യം. ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ് പ്രോഗ്രാമിന് എൻജിനിയറിംഗ് ബിരുദവും,ഡിജിറ്റൽ മാർക്കറ്റിംഗ് പ്രോഗ്രാമിന് ഏതെങ്കിലും വിഷയത്തിൽ ബിരുദവും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. താത്പര്യമുള്ളവർ http://ictkerala.org/scdd വെബ്സൈറ്റ് മുഖേന അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി നാളെ വരെ. വിവരങ്ങൾക്ക്: unnathi@ictkerala.org ഇമെയിൽ, +91 47 127 00 811.