കണ്ണൂർ സർവകലാശാല
Thursday 30 October 2025 12:52 AM IST
ഹാൾ ടിക്കറ്റ്
നവംബർ 4ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി /ഇംപ്രൂവ്‌മെന്റ്) നവംബർ 2025 പരീക്ഷകളുടെ നോമിനൽ റോളും ഹാൾ ടിക്കറ്റും വെബ്‌സൈറ്റിൽ ലഭിക്കും.
പരീക്ഷാ വിജ്ഞാപനം
2020 അഡ്മിഷൻ ബി.എ എൽ.എൽ.ബി വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഇന്റേണൽ ഇംപ്രൂവ്‌മെന്റ് (നവം. 2025) പരീക്ഷകൾക്ക് ഡിസംബർ 4വരെ പിഴയില്ലാതെയും 6വരെ പിഴയോടു കൂടിയും അപേക്ഷിക്കാം.
പഠന വകുപ്പിലെ ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.പി.ഇ.എസ്. (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി 2023 അഡ്മിഷൻ),നവംബർ 2024 പരീക്ഷകൾക്ക് പിഴയില്ലാതെ നവംബർ 5മുതൽ 7 വരെയും, പിഴയോടു കൂടി 10 വരെയും അപേക്ഷിക്കാം.