ലൈറ്റ് വെയിറ്റ്, 18 കാരറ്റ്, 14 കാരറ്റ്, രത്നങ്ങള്‍, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോള്‍ഡ്, വെള്ളി ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കും
കൊച്ചി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംഘടിപ്പിക്കുന്ന കേരള ഇന്റര്‍നാഷണല്‍ ജുവലറി ഫെയര്‍ 31, നവംബര്‍ 1, 2, തീയതികളില്‍ അങ്കമാലി അഡ്ലക്സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
31ന് രാവിലെ 9.30ന് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍ പതാക ഉയര്‍ത്തും. 10.30ന് ബെന്നി ബഹനാന്‍ എം.പി ഫെയര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ചെയര്‍മാന്‍ ബി. ഗോവിന്ദന്‍ അദ്ധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ റോജി എം. ജോണ്‍, കെ.ജെ. മാക്സി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര, ജി.ജെ.സി ചെയര്‍മാന്‍ രാജോഷ് റോക്കോ ഡെ, വൈസ് ചെയര്‍മാന്‍ അവിനാഷ് ഗുപ്ത, പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി കെ.എം. ജലീല്‍ എന്നിവര്‍ സംസാരിക്കും.
വിദേശ സ്വദേശ നിര്‍മ്മാതാക്കളും മൊത്തവ്യാപാരികളും പങ്കെടുക്കും. ലൈറ്റ് വെയിറ്റ്, 18 കാരറ്റ്, 14 കാരറ്റ് ആഭരണങ്ങള്‍, രത്നാഭരണങ്ങള്‍, പ്ലാറ്റിനം, വൈറ്റ്, റോസ് ഗോള്‍ഡ്, വെള്ളി ആഭരണങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് എക്സിബിഷന്‍ കോ ഓര്‍ഡിനേറ്ററന്മാരായ റോയി പാലത്രയും ഹാഷിം കോന്നിയും അറിയിച്ചു.
അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ ഡോ. ബി. ഗോവിന്ദന്‍, പ്രസിഡന്റ് ജസ്റ്റിന്‍ പാലത്ര, ജനറല്‍ സെക്രട്ടറി കെ.എം ജലീല്‍, ട്രഷറര്‍ ബിന്ദു മാധവ്, വര്‍ക്കിംഗ് ജനറല്‍ സെക്രട്ടറി മൊയ്തു വരമംഗലത്ത്, വര്‍ക്കിംഗ് സെക്രട്ടറി ജോയ് പഴയമഠം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.