മുട്ടുവിൽ തുറക്കപ്പെടും, ഉടമസ്ഥനാണെങ്കിൽ മാത്രം
കോട്ടക്കൽ: വെള്ളമടിച്ചിട്ടുണ്ടോ...എങ്കിൽ ഈ ബൈക്ക് സ്റ്റാർട്ട് ആവില്ല. വാഹനാപകടങ്ങൾ ദിനംപ്രതി വർദ്ധിക്കുമ്പോൾ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ഒരുക്കിയ ബൈക്കിന് ഒരു കൈയടി നൽകാം. കെ.പി.മുബഷിർ, ജുവൽ ജോജോ എന്നിവരാണ് വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സമയത്ത് പുത്തൻ ആശയവുമായി എത്തുന്നത്. ഹെൽമെറ്റിന് മുകളിൽ ആൽക്കഹോൾ സെൻസർ ഘടിപ്പിച്ചിട്ടുണ്ട്. അപകട സാദ്ധ്യത തോന്നിയാൽ എമർജൻസി അലേർട്ട് നൽകുന്ന സംവിധാനവും സജ്ജീകരിച്ചിട്ടുണ്ട്.
വൈഫൈയും ലഭ്യമാണ്. സോളാർ ഉപയോഗിച്ച് പ്രവർത്തിക്കുന്നതിനാൽ മറ്റ് ഊർജ്ജ സ്രോതസുകളെ ആശ്രയിക്കേണ്ട എന്നതും ശ്രദ്ധേയമാണ്. വാഹനം ഓടിക്കുന്ന വ്യക്തിയുടെ ഫിസിക്കൽ ഹെൽത്ത് ഓട്ടോമാറ്റിക്കായി പരിശോധിച്ച ശേഷമേ ഓടിക്കാൻ സാധിക്കൂ. മുജീബ് റഹ്മാൻ-കെ.ടി. റസീന ദമ്പതികളുടെ മകനാണ് മുബഷിർ. ജോജോ തോമസ് - ലിസി ദമ്പതികളുടെ മകളാണ് ജുവൽ.