ശബരിമല സ്വർണക്കവർച്ച സി.ബി.ഐ അന്വേഷിക്കണം: കേരള ക്ഷേത്ര സംരക്ഷണ സമിതി
Thursday 30 October 2025 12:27 AM IST
തിരൂർ : ശബരിമല സ്വർണക്കവർച്ച സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്ര സംരക്ഷണ സമിതി തിരൂർ പ്രവർത്തന ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കണ്ടിയൂരിൽ നിന്ന് നാമജപ യാത്രയും തിരൂർ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ ധർണയും നടന്നു. വണ്ടൂർ ആഞ്ജനേയ ആശ്രമം മഠാധിപതി സ്വാമി രാമാനന്ദനാഥ ചൈതന്യ ഉദ്ഘാടനം ചെയ്തു. സമിതി ജില്ലാ പ്രസിഡന്റ് കൃഷ്ണൻകുട്ടി അരിയല്ലൂർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ തിരൂർ ജില്ലാ സെക്രട്ടറി സി.കെ. ശശി, സംസ്ഥാന സമിതി അംഗം ചന്ദ്രൻ കോഴിക്കോട്, മേഖല സെക്രട്ടറി ഒ. വേലായുധൻ, ജമുനാ കൃഷ്ണകുമാർ, അംബിക അമ്മാൾ, ഗീത പാപ്പനൂർ, ലക്ഷ്മി, സിന്ധു രാമചന്ദ്രൻ, ഗോപാലൻ വാരിയത്ത് എന്നിവർ സംസാരിച്ചു