വെഡ്ഡിംഗ് ബെൽസ് ആർ റിംങ്ങിംഗ്
Thursday 30 October 2025 12:28 AM IST
കോട്ടക്കൽ: മനോഹരമായി ക്രിസ്ത്യൻ വധുവിനെപ്പോലെ മുടിയൊതുക്കി അഞ്ച് പേർ ഒരുങ്ങിയപ്പോൾ എല്ലാവർക്കും കൗതുകമായി. ശാസ്‌ത്രോത്സവ മേളയിൽ ആദ്യമായാണ് ഹെയർ സ്‌റ്റൈലിംഗ് ഓൺ ദി സ്‌പോട്ട് മത്സരം ഇത്തവണ എത്തിയത്.
വി.എച്ച്.എസ്.ഇ വിഭാഗം വിദ്യാർത്ഥികൾക്ക് മാത്രമായിരുന്നു മത്സരം. ക്രിസ്ത്യൻ വധു സാധാരണയായി ഉപയോഗിക്കുന്ന ഗൗണുകൾക്ക് യോജിക്കുന്ന തരത്തിലുള്ള ഹെയർ സ്റ്റൈലിംഗായിരുന്നു നിർദ്ദേശിച്ചിരുന്നത്.
പൂക്കളും ബീറ്റ്സും ഉപയോഗിച്ചായിരുന്നു ഭൂരിഭാഗം പേരും ഹെയർ സ്റ്റൈൽ ചെയ്തത്. ഏഴ് ടീമുകൾ മത്സരത്തിന് രജിസ്റ്റർ ചെയ്‌തെങ്കിലും അഞ്ച് ടീമുകളാണ് മത്സരിക്കാൻ എത്തിയത്. ഒന്നര മണിക്കൂറായിരുന്നു ദൈർഘ്യം. രണ്ട് പേരടങ്ങുന്നതായിരുന്നു ടീം.