കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വികസനയാത്രകൾ വെള്ളിയാഴ്ച മുതൽ
Thursday 30 October 2025 12:30 AM IST
മലപ്പുറം : നാളത്തെ പഞ്ചായത്ത് വികസന കാമ്പെയിനിന്റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന വികസനയാത്രകൾക്ക് വെള്ളിയാഴ്ച തുടക്കമാവും. ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളേയും ബന്ധിപ്പിച്ച് മൂന്ന് യാത്രകളാണ് നടത്തുന്നത്. എ. ശ്രീധരൻ , ഇ.വിലാസിനി, കെ. അരുൺകുമാർ എന്നിവരാണ് ജാഥയുടെ വിവിധ മേഖലാ ക്യാപ്റ്റൻമാർ.
താനാളൂർ, വള്ളിക്കുന്ന്, എടക്കര എന്നിവിടങ്ങളിൽ നിന്ന് യാത്രകൾക്ക് തുടക്കം കുറിക്കും. നവംബർ 1, 2 ദിവങ്ങളിൽ ജില്ലയിലെ അമ്പത് കേന്ദ്രങ്ങളിൽ ജാഥകൾക്ക് സ്വീകരണം നൽകും.
വികസന ലഘുലേഖ പ്രചരിപ്പിച്ചാണ് ജാഥക്കാവശ്യമായ സാമ്പത്തികം സമാഹരിക്കുന്നത്. വികസനയാത്രകളുടെ തുടർച്ചയായി പഞ്ചായത്തുതലങ്ങളിൽ ജനകീയ വികസന സംവാദസദസ്സുകൾ സംഘടിപ്പിക്കാനും സ്ഥാനാർത്ഥി സംഗമങ്ങൾ നടത്തി വികസന നയരേഖ സമർപ്പിക്കാനും പരിഷത്ത് തീരുമാനിച്ചിട്ടുണ്ട്.