മെസി വരുമോ? മറുപടി പറയാതെ മുഖ്യമന്ത്രി
Thursday 30 October 2025 1:45 AM IST
തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുമോയെന്ന ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി നൽകാതെ മുഖ്യമന്ത്രി. എന്നാൽ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം ആർക്കും കൈമാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്രേഡിയം ഇപ്പോൾ ആരുടെ കൈയിലാണോ അവിടെത്തന്നെയിരിക്കും. ഒരു സ്വകാര്യ കമ്പനിക്കും കൈമാറിയിട്ടില്ല. അവിടെ കളി നടക്കണമെങ്കിൽ അന്താരാഷ്ട്ര നിലവാരം വേണമായിരുന്നു. സ്പോൺസർ അതിന് സന്നദ്ധമായി. എന്നാൽ സ്റ്റേഡിയം മുഴുവൻ അവർക്ക് വിട്ടുനൽകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.