പ്രവാസി ഭാരതീയ ദിനാഘോഷം
Thursday 30 October 2025 12:49 AM IST
കൊല്ലം: വിദേശരാജ്യത്ത് രണ്ട് വർഷമെങ്കിലും ജോലി ചെയ്ത് പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുത്ത് നാട്ടിലെത്തിയ പ്രവാസികളെ പ്രവാസി ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ (നോർക്ക കെയർ പദ്ധതി) ഉൾപ്പെടുത്തണമെന്ന് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള പ്രവാസി വെൽഫെയർ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ എൻ.എസ്.വിജയൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വർഗീസ് കുഞ്ചാണ്ടി അദ്ധ്യക്ഷനായി. പൗലോസ് ജോർജ് പെരിനാട് മുഖ്യപ്രഭാഷണം നടത്തി. അഞ്ചൽ വേണുഗോപാൽ, കുരീപ്പുഴ യഹിയ, കെ.പ്രസന്നകുമാർ, കലേഷ് കുമാർ, ധന്യവിനോദ്, കൊല്ലം അലക്‌സാണ്ടർ, എസ്.സായിമോൾ, റംലത്ത് ഇരവിപുരം, ചവറ രവികുമാർ തുടങ്ങിയവർ സംസാരിച്ചു.