സൂചനാ പണിമുടക്ക്

Thursday 30 October 2025 12:52 AM IST

കൊല്ലം: ഓൺലൈൻ ഗ്രോസറി സ്റ്റോറായ സ്വിഗി ഇൻസ്റ്റാമാർട്ടിലെ കൊല്ലം ഹബ്ബിലെ ഡെലിവറി തൊഴിലാളിയെ അകാരണമായി ആപ്പ് ലോഗിൻ അനുവദിക്കാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തി. 20 ദിവസം മുമ്പാണ് കൊല്ലം സ്വിഗി ഇൻസ്റ്റാമാർട്ടിലെ തൊഴിലാളിയെ ഫ്ലീറ്റ് മാനേജർ പിരിച്ചുവിട്ടത്. ഫ്ളീറ്റ് മാനേജറുടെ തെറ്റായ തീരുമാനം മാനേജ്മെൻറ് റദ്ദ് ചെയ്യണമെന്നും അല്ലെങ്കിൽ മറ്റു സമരപരിപാടികളിലേക്ക് പോകേണ്ടി വരുമെന്നും സി.ഐ.ടി.യു അറിയിച്ചു. പള്ളിമുക്കിലെ ഇൻസ്റ്റാമാർട്ട് ഹബ്ബിന് മുന്നിൽ നടന്ന സമരം സി.ഐ.ടി.യു ജില്ലാ ജോ.സെക്രട്ടറി ജി.ആനന്ദൻ ഉദ്ഘാടനം ചെയ്തു.