പോർച്ചിൽ കിടന്ന കാർ കത്തി

Thursday 30 October 2025 12:54 AM IST

കൊല്ലം: പോർച്ചിൽ കിടന്ന കാർ കത്തി നശിച്ചു. നീരാവിൽ ശ്രീനഗർ 18 വൃന്ദാവനിൽ വിനോദിന്റെ ഹ്യുണ്ടായ് സാൻഡ്രോ കാറാണ് കത്തിനശിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അപകടം. രാവിലെ ഭാര്യ സരിതയെ ജോലിക്ക് കൊണ്ടുപോകാനായി കാർ സ്റ്റാർട്ട് ചെയ്തതോടെ പുക ഉയരുകയും തീ പടരുകയുമായിരുന്നു. സമീപത്തെ ജന്നൽ ചില്ലുകളും തകർന്നു. നാട്ടുകാരും വീട്ടുകാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചാമക്കടയിൽ നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ കെടുത്തി. കാറിന്റെ മുക്കാൽ ഭാഗത്തോളം കത്തിനശിച്ചു. എ.എസ്.ടി.ഒ മണിയന്റെ നേതൃത്വത്തിൽ എസ്.എഫ്.ആർ.ഒ സി.എസ്.അജിത്ത്കുമാർ, എഫ്.ആർ.ഒമാരായ ഷഫീഖ്,കൃപദേവൻ, ഫൈസൽ, ബിബിൻ മാത്യു, ഡ്രൈവർ വിമൽ എന്നിവർ ചേർന്നാണ് തീ കെടുത്തിയത്.