അതിദാരിദ്ര്യ മുക്തം പ്രഖ്യാപനം ഇന്ന്

Thursday 30 October 2025 12:55 AM IST

കൊ​ല്ലം: ജി​ല്ല​യെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത​മാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജ​യൻ സ്​മാ​ര​ക​ഹാ​ളിൽ ഇ​ന്ന് രാ​വി​ലെ 11.30ന് മ​ന്ത്രി കെ.എൻ.ബാ​ല​ഗോ​പാൽ പ്ര​ഖ്യാ​പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ് പി.കെ.ഗോ​പൻ അ​ദ്ധ്യ​ക്ഷ​നാ​കും. കള​ക്ടർ എൻ.ദേ​വി​ദാ​സ് റി​പ്പോർ​ട്ട് അ​വ​ത​രി​പ്പി​ക്കും. എം.മു​കേ​ഷ് എം.എൽ.എ, മേ​യർ ഹ​ണി എ​ന്നി​വ​രാ​ണ് മു​ഖ്യാ​തി​ഥി​കളാകും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്റ് ശ്രീ​ജ ഹ​രീ​ഷ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ്‌​ അ​സോ​സി​യേ​ഷൻ പ്ര​സി​ഡന്റ് ജെ.ഷാ​ഹി​ദ, സെ​ക്ര​ട്ട​റി സി.ഉ​ണ്ണി​കൃ​ഷ്​ണൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്റ്‌​സ് അ​സോ​സി​യേ​ഷൻ സെ​ക്ര​ട്ട​റി ജ​യ​ദേ​വി മോ​ഹൻ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജോ. ഡ​യ​റ​ക്ടർ എ​സ്.സു​ബോ​ധ്, ഡി.പി.സി അം​ഗം എ​സ്.ആർ.ര​മേ​ശ്, കി​ല ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ടർ കെ.അ​നു, ബി.ശ്രീ​ബാ​ഷ് തു​ട​ങ്ങി​യ​വർ പ​ങ്കെ​ടു​ക്കും.