ഇന്ത്യ ക്വിസ് മത്സരം

Thursday 30 October 2025 12:59 AM IST
a

കൊല്ലം: ഡെമോക്രാറ്റിക് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്നത്ത് പാർവതി അമ്മ മെമ്മോറിയൽ ഇന്ത്യ ക്വിസ് എൻ.എസ്.എസ് യു.പി.എസ് മലയാളിസഭ സ്കൂളിൽ വച്ച് പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. എൻ.എസ്.എസ് കൊല്ലം താലൂക്ക് യൂണിയൻ അഡ്ഹോക്ക് കമ്മിറ്റി ചെയർമാൻ ആദിക്കാട് ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഡി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ.അരുൺ അദ്ധ്യക്ഷനായി. ഡി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ജി.അഭിലാഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബി.ശ്രീകുമാർ, അജയകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.വിജയ, ജില്ലാ സെക്രട്ടറി ഹർഷകുമാർ എന്നിവർ സംസാരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്ന് എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിൽ മത്സരം നടന്നു.