വിഷൻ 2031 ഉദ്ഘാടനം ഇന്ന്

Thursday 30 October 2025 1:13 AM IST

തിരുവനന്തപുരം : തൊഴിൽ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'വിഷൻ 2031' സംസ്ഥാനതല സെമിനാർ ഇന്ന് രാവിലെ 10ന് കൊല്ലം ഓർക്കിഡ് കൺവെൻഷൻ സെന്റർ കൊയ്‌ലോൺ ഹോട്ടലിൽ നടക്കും. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേരളപ്പിറവിയുടെ 75ാം വാർഷികം ആഘോഷിക്കുന്ന 2031ലേക്ക് സംസ്ഥാനത്തെ സജ്ജമാക്കുന്നതിനും, നവകേരള നിർമ്മിതിക്ക് അനുയോജ്യമായ സമഗ്ര വികസന കർമ്മപദ്ധതിക്ക് രൂപം നൽകുന്നതിനുമായാണ് സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രിമാരായ ജെ.ചിഞ്ചുറാണി,കെ.ബി.ഗണേഷ്‌കുമാർ എന്നിവർ മുഖ്യാതിഥികളാകും.