അമീബിക് മസ്‌തിഷ്‌ക ജ്വരം വേണം കരുതൽ

Thursday 30 October 2025 1:18 AM IST

അ​മീ​ബി​ക് ​മ​സ്‌​തി​ഷ്‌​ക​ ​ജ്വ​ര​ത്തി​ന്റെ​ ​പേ​ടി​പ്പി​ക്കു​ന്ന​ ​അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ് ​കേ​ര​ളം.​ ​രോ​ഗം​ ​ബാ​ധി​ച്ചാ​ൽ​ ​മ​രി​ക്കു​മെ​ന്ന് ​പ്ര​ഖ്യാ​പി​ച്ചി​ട​ത്ത് ​നി​ന്ന് 2024​-25​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ​ട്ട് ​കു​ട്ടി​ക​ളെ​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​മ​ട​ക്കി​യെ​ത്തി​ച്ച​ ​ചി​കി​ത്സാ​ ​സം​ഘ​ത്തെ​ ​ന​യി​ച്ച​ത് ​ഡോ.​ ​അ​ബ്ദു​ൽ​ ​റൗ​ഫാ​ണ്.​ ​ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ക​ൺ​സ​ൾ​ട്ട​ന്റ് ​പീ​ഡി​യാ​ട്രി​ക് ​ഇ​ന്റ​ൻ​സി​വി​സ്റ്റാണ് ഡോ.​അ​ബ്ദു​ൽ​ ​റൗ​ഫ് . താ​യ്‌​ല​ൻ​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​പ​തി​നാ​ലാ​മ​ത് ​വേ​ൾ​ഡ് ​സൊ​സൈ​റ്റി​ ​ഫോ​ർ​ ​പീ​ഡി​യാ​ട്രി​ക് ​കോ​ൺ​ഫ​റ​ൻ​സി​ൽ​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്‌​ക​ ​ജ്വ​രം​ ​സം​ബ​ന്ധി​ച്ച​ ​പ്ര​ബ​ന്ധം​ ​അ​വ​ത​രി​പ്പി​ക്കാ​നെ​ത്തി​യ​ ​ഡോ​ക്ട​ർ​ ​കേ​ര​ള​ ​കൗ​മു​ദി​യോ​ട് ​സം​സാ​രി​ക്കു​ന്നു.

 കണക്കുകളല്ല, പ്രധാനം പ്രതിരോധം

രോഗമെത്ര, രോഗികളെത്ര, മരണമെത്ര എന്നകാര്യത്തിൽ കൃത്യമായ കണക്ക് അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ കാര്യത്തിൽ ഉണ്ടായിട്ടില്ല. കൃത്യമായ ചികിത്സ കിട്ടിയാൽ പേടിക്കേണ്ടതില്ല. ഇക്കാര്യത്തിൽ രോഗികളും കുടുംബവും സമൂഹവും ആരോഗ്യവകുപ്പും സർക്കാരുമെല്ലാം ഒരുപോലെ ഉണർന്ന് പ്രവർത്തിക്കണം.

കെട്ടിക്കിടക്കുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്യാത്ത കുളങ്ങളുമാണ് പ്രധാന വില്ലൻ. മാദ്ധ്യമങ്ങളിലൂടെയും ആരോഗ്യ വകുപ്പിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലൂടെയും രോഗത്തെയും അത് പിടിപെടാനുള്ള സാഹചര്യങ്ങളെയും കുറിച്ച് ഒരു വർഷം മുഴുവൻ പ്രചാരണം നടത്തിയെങ്കിലും മലയാളി വേണ്ടത്ര ഗൗരവത്തോടെ കണ്ടിട്ടില്ല.

കഴിഞ്ഞ വർഷം കൂടുതൽ കേസുകൾ ജൂൺ, ജൂലായ് മാസങ്ങളിലായിരുന്നു. ഇത്തവണ ആഗസ്റ്റ് അവസാനത്തോടെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

 ആദ്യം റിപ്പോർട്ട് ചെയ്തത് 2016ൽ

2016ലാണ് കേരളത്തിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് ഓരോ വർഷവും കേസുകൾ വരുന്നു. കഴിഞ്ഞ വർഷം 38 കേസുകൾ റിപ്പോർട്ട് ചെയ്തു. എട്ട് പേർ മരിച്ചു. മാരക രോഗമായിരുന്നിട്ടും ശേഷിക്കുന്നവരുടെ ജീവൻ രക്ഷിച്ചത് ആരോഗ്യ മേഖലയുടെ വലിയ നേട്ടമാണ്. രോഗത്തെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് അവബോധം ലഭിച്ചതും ഫലപ്രദമായ മരുന്ന് ലഭ്യമാക്കിയതുമാണ് ഇതിനു കാരണം.

 അമീബയ്‌ക്ക് ജനിതക വ്യതിയാനം

സമീപകാലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരെ നിരീക്ഷിച്ചാൽ പ്രകടമായ വ്യത്യാസം കാണാം. മലിനജലത്തിൽ മുങ്ങിക്കുളിച്ച് ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങുകയും വൈകാതെ മൂർച്ഛിക്കുകയും ചെയ്യുന്നതായിരുന്നു കഴിഞ്ഞ വർഷത്തെ പൊതു രീതി. നെഗ്ലേറിയ ഫൗളേരിയ അമീബകളിൽ നിന്നുണ്ടാകുന്ന രോഗബാധയായിരുന്നു ഇത്. ഈ വർഷം കൂടുതൽ കേസുകളിലും രണ്ടാഴ്ചയോളം കഴിഞ്ഞാണ് രോഗ ലക്ഷണങ്ങൾ പ്രകടമായതും പിന്നീട് മൂർച്ഛിച്ചതും. ശരീരത്തിൽ പ്രവേശിച്ച് കൂടുതൽ ദിവസങ്ങൾ നിശബ്ദമായിരുന്ന ശേഷം സജീവമാകുന്നത് അക്കാന്തമീബ, ബാലമൂത്തിയ മാൺഡ്രിലാരിസ് തുടങ്ങിയ അമീബകളുടെ പ്രത്യേകതയാണ്. പ്രതിരോധക്കുറവുള്ള ആളുകളെയാണ് അക്കാന്തമീബ എന്ന അമീബ ബാധിക്കാറ്. ഇത്തവണ ആരോഗ്യമുള്ളവരെയും ഇതു ബാധിച്ചു. അമീബയ്‌ക്കുണ്ടായ ജനിതക വ്യതിയാനമാണോ ഇതിന് കാരണമെന്നതിൽ കൂടുതൽ പഠനം വേണം.

 പ്രതിരോധം ശുചീകരണം

നീന്തൽക്കുളങ്ങൾ ശുചീകരണ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ക്ലോറിനേറ്റ് ചെയ്യണം. അത് കൃത്യമായ ഇടവേളകളിൽ പരിശോധിക്കണം. പൊതുകുളങ്ങൾ സാദ്ധ്യമായ രീതിയിൽ ശുചീകരിക്കാൻ ചെയ്യാൻ ആരോഗ്യ, തദ്ദേശ വകുപ്പ് അധികൃതർ ശ്രദ്ധിക്കണം. കുളിക്കാൻ പോകുന്നവരും ശ്രദ്ധിക്കേണ്ടതാണ്. ഒഴുക്ക് തീരെയില്ലാത്ത, കെട്ടിക്കിടക്കുന്ന, ആഴം കുറഞ്ഞ സ്ഥലങ്ങളിൽ കുളിക്കരുത്. മലിനപ്പെട്ടിരിക്കാം എന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ ചാടിയും മുങ്ങാംകുഴിയിട്ടും കുളിക്കരുത്. നീന്തുകയാണെങ്കിൽ തല ഉയർത്തിപ്പിടിച്ച് മൂക്കിൽ വെള്ളം കയറാതെ ശ്രദ്ധിക്കണം. മുങ്ങിയേ പറ്റൂ എന്നാണെങ്കിൽ നോസ് ക്ലിപ് ഉപയോഗിച്ച് നീന്തുക. അമീബ കലർന്ന വെള്ളം വായിലൂടെ ഉള്ളിൽ കടന്നാൽ കുഴപ്പമില്ല. ചാടിക്കുളിക്കുമ്പോൾ മൂക്കിലൂടെ അതിശക്ത മർദ്ദത്തോടെ വെള്ളം പ്രവേശിക്കും. വ്യക്തി ശുചിത്വം മാത്രമല്ല, സമൂഹവും ഭരണകൂടങ്ങളും കൂടെ നിന്നാലെ ശരിയായ പ്രതിരോധ പ്രവർത്തനം സാദ്ധ്യമാവൂ. ഒറ്റക്കെട്ടായി സാക്ഷരകേരളം ഉണർന്നു പ്രവർത്തിച്ചാൽ തീരാവുന്നതേയുള്ളൂ അമീബിക് മസ്തിഷ്‌ക ജ്വരമെന്ന ഭീതി.

 കെട്ടിക്കിടക്കുന്ന വെള്ളത്തെ ശ്രദ്ധിക്കണം

കെ​ട്ടി​ക്കി​ട​ക്കു​ന്ന​തോ​ ​ഒ​ഴു​ക്കു​ ​കു​റ​ഞ്ഞ​തോ​ ​ആ​യ​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി​ക്കു​ളി​ക്കു​ക​യോ​ ​ചാ​ടി​ക്കു​ളി​ക്കു​ക​യോ​ ​ചെ​യ്യു​മ്പോ​ൾ​ ​മൂ​ക്കി​ലെ​ ​അ​രി​പ്പ​ ​പോ​ലു​ള്ള​ ​ക്രി​ബ്രി​ഫോം​ ​പ്ലേ​റ്റ് ​വ​ഴി​ ​അ​മീ​ബ​ ​നേ​രെ​ ​ത​ല​ച്ചോ​റി​ൽ​ ​എ​ത്തും.​ ​നേ​രി​ട്ട് ​ത​ല​ച്ചോ​റി​നെ​ ​ബാ​ധി​ക്കു​ന്ന​തു​ ​കൊ​ണ്ടാ​ണ് ​ആ​ദ്യ​കാ​ല​ത്ത് ​ഇ​ത് ​ബ്രെ​യി​ൻ​ ​ഈ​റ്റിം​ഗ് ​അ​മീ​ബ​ ​എ​ന്ന് ​അ​റി​യി​പ്പെ​ട്ടി​രു​ന്ന​ത്. കെ​ട്ടി​ക്കി​ട​ക്കു​ന്ന​ ​ഏ​തു​ ​വെ​ള്ള​ത്തി​ലും​ ​അ​മീ​ബ​ ​ഉ​ണ്ടാ​കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല.​ ​നീ​ന്ത​ൽ​ക്കു​ള​ങ്ങ​ളുടെയും​ ​കൃത്രിമമായി കെ​ട്ടി​ ​നി​റു​ത്തി​യി​രി​ക്കു​ന്ന​ ​വെ​ള്ള​ത്തി​ലും​ ​കാ​യ​ലു​ക​ളുടെയും​ ​പ്ര​ത​ല​ങ്ങ​ളി​ൽ​ ​ഇ​ത്ത​രം​ ​അ​മീ​ബ​ ​കാ​ണ​പ്പെ​ടാ​വു​ന്ന​താ​ണ്.​ ​അ​ത്ത​രം​ ​ജ​ല​ ​സ്രോ​ത​സു​ക​ളെ​ ക്ലോ​റി​നേ​ഷ​ൻ​ ​ചെ​യ്യു​ന്ന​ത് ​തു​ട​ര​ണം.