മലപ്പുറത്ത്‌ വയോധികനെ കരടി ആക്രമിച്ചു

Thursday 30 October 2025 5:21 PM IST

മലപ്പുറം: ആദിവാസി വയോധികനെ കരടി ആക്രമിച്ചു. കരുളായിയിൽ മുണ്ടക്കടവ് ഉന്നതിയിലെ ശങ്കരന് നേരെയാണ് ആക്രമണമുണ്ടായത്. കാട്ടിൽ പച്ചമരുന്ന് ശേഖരിക്കാൻ പോയതായിരുന്നു. ഇതിനിടയിൽ മുന്നിലെത്തിയ കരടി രണ്ട് കൈകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ശങ്കരനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.