ഒപ്ടിക്കൽ അസോസിയേഷൻ

Friday 31 October 2025 12:45 AM IST

കൊച്ചി: ഓൾ കേരള ഒപ്ടിക്കൽ അസോസിയേഷൻ സംസ്ഥാന സമ്മേളനവും പ്രദർശനവും നവംബർ 8, 9 തീയതികളിൽ അങ്കമാലി അഡ്ലക്‌സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 9ന് രാവിലെ 10ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര മുഖ്യപ്രഭാഷണം നടത്തും. ബോച്ചേ ആർ. എക്‌സ് ലെൻസ് കമ്പനി ചെയർമാൻ ബോബി ചെമ്മണ്ണൂർ, സംസ്ഥാന പ്രസിഡന്റ് എം.പി. സലിം, ജനറൽ സെക്രട്ടറി കെ.എസ്. സച്ചുലാൽ, ട്രഷറർ എം.യു. തങ്കച്ചൻ, രക്ഷാധികാരി ജോർജ് വർഗീസ് ജോസ് എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും.