ബഹുജന മാർച്ച് നടത്തി
Friday 31 October 2025 12:21 AM IST
കളമശേരി: കൂനമ്മാവിൽ എൻ.എച്ച് 66ൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഇടപ്പള്ളി പ്രൊജക്ട് ഡയറക്ടറുടെ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ചങ്ങമ്പുഴ പാർക്കിൽ നിന്ന് ആരംഭിച്ച മാർച്ച് ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. ധർണ മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ തമ്പി മേനാച്ചേരി അദ്ധ്യക്ഷനായി. ജസ്റ്റിൻ ഇലഞ്ഞിക്കൽ, കോർ കമ്മിറ്റി സെക്രട്ടറി ടോമി ചന്ദനപ്പറമ്പിൽ, മുൻ കളക്ടർ എം.വി. ജോസഫ്, പരിസ്ഥിതി പ്രവർത്തകൻ സി. ആർ. നീലകണ്ഠൻ, ജില്ലാ പഞ്ചായത്ത് മെംബർ അഡ്വ. യേശുദാസ് പറപ്പിള്ളി, ഹാഷിം ചേന്നാപ്പിള്ളി എന്നിവർ സംസാരിച്ചു.