ചെലവാക്കിയത് 140.67 കോടി രൂപ
Friday 31 October 2025 12:30 AM IST
വൈപ്പിൻ: എളങ്കുന്നപ്പുഴ പഞ്ചായത്തിൽ നാലരവർഷം കൊണ്ട് 140.67 കോടി രൂപ വിനിയോഗിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. എളങ്കുന്നപ്പുഴ പഞ്ചായത്ത് ഹാളിൽ നടന്ന വികസന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആസ്തി വികസന പദ്ധതിയിൽ 8.78 കോടി, കിഫ്ബിയിൽ 11.30 കോടി, ജിഡയുടെ 57.85 കോടി, ബജറ്റ് നിർദ്ദേശങ്ങൾ 31.13 കോടി, പ്രധാന പ്രവൃത്തികൾ 22.31 കോടി, തദ്ദേശ സ്വയംഭരണ റോഡ് പുനരുദ്ധാരണം 1.36 കോടി, നവകേരള സദസ് നിർദ്ദേശങ്ങൾ 1.36 കോടി, പട്ടിക വിഭാഗ പുനരുദ്ധാരണം 3.13 കോടി, പ്രത്യേക വികസന പദ്ധതി 81.68 ലക്ഷം, ഹാർബർ എൻജിനിയറിംഗ് വകുപ്പ് 1.69 കോടി രൂപ എന്നിങ്ങനെയാണ് ചെലവാക്കിയത്.