ഡോ. ബാബു സുഭാഷ് ചന്ദ്രൻ നിര്യാതനായി

Friday 31 October 2025 12:36 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മരുമകനും തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗം റിട്ട. പ്രഫസറുമായ ഡോ. ബാബു സുഭാഷ് ചന്ദ്രൻ (89)നിര്യാതനായി. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കെ, വസതിയായ കുന്നുകുഴി ആർ.സി ജംഗ്ഷൻ ലക്ഷ്മി നിവാസിലായിരുന്നു അന്ത്യം. സർവീസിൽ നിന്ന് വിരമിച്ച ശേഷം സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കോസ്മോപോളിറ്റൻ ആശുപത്രിയുടെ പാർട്ടണർ ആയി. നിലവിൽ ആശുപത്രി ഡയറക്ടറും സീനിയർ കൺസൾട്ടന്റ് സർജനുമാണ്. പ്രമുഖ വ്യവസായി പരേതനായ റീഗൽ പി.വേലായുധന്റെ മകനാണ്. പരേതയായ ശശികുമാരിയാണ് ഭാര്യ. മക്കൾ: ഡോ. മനോജ് ചന്ദ്രൻ (യു.കെ), സുജിത് ചന്ദ്രൻ. മരുമകൾ: റൂഹിത മനോജ് (യു.കെ). സംസ്‌കാരം ശാന്തികവാടത്തിൽ നടന്നു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.