ശില്പശാല സംഘടിപ്പിച്ചു

Friday 31 October 2025 12:45 AM IST

മൂവാറ്റുപുഴ: നിർമ്മല കോളേജും(ഓട്ടോണമസ്)​ കേരള ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്‌സ് ഇൻഫർമേഷൻ സെന്ററും സംയുക്തമായി ബൗദ്ധിക സ്വത്തവകാശത്തിന്റെ ഉപയോഗം ആവിഷ്‌കാരങ്ങളിലും സംരംഭങ്ങളിലും എന്ന വിഷയത്തിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മോൺ. ഡോ. പയസ് മലേക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. പി.സി. ചൈതന്യ, അഡ്വ. ഫെബിൻ ജെയിംസ് എന്നിവർ ക്ലാസുകൾ നയിച്ചു. പ്രിൻസിപ്പൽ ഫാ. ജസ്റ്റിൻ കെ. കുര്യാക്കോസ്, ബർസാർ ഫാ. പോൾ കളത്തൂർ, വൈസ് പ്രിൻസിപ്പൽമാരായ ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ. ജോസഫ്, ഡോ. വി.ജെ. ജിജോ, കെമിസ്ട്രി വിഭാഗം മേധാവി ഡോ. ജ്യോതിഷ് കുത്തനാപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.