റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു
Friday 31 October 2025 12:43 AM IST
നരിക്കുനി: നരിക്കുനി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡിൽ അരീക്കൽ മീത്തൽ - ഗാന്ധി റോഡിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെ പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ഐ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി. കെ. സുനിൽകുമാർ മുഖ്യാതിഥിയായി. വാർഡ് മെമ്പർ സി.കെ. സലീം അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി.പി. ലൈല, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മൊയ്തി നെരോത്ത്, ജൗഹർ പൂമംഗലം, ഉമ്മുസൽമ, കെ മുരളി, എ അബുബക്കർ, രാമചന്ദ്രൻ, സന്തോഷ്, എ ജാഫർ, ഹർഷ രാമചന്ദ്രൻ പ്രസംഗിച്ചു.