അങ്കണവാടിക്ക് തറക്കല്ലിട്ടു

Friday 31 October 2025 12:49 AM IST
തറക്കല്ലിടൽ

ബേപ്പൂർ: നടുവട്ടത്തെ തമ്പുരാൻറോഡ് അങ്കണവാടിയുടെ പുതിയ കെട്ടിടത്തിൻ്റെ തറക്കല്ലിടൽ ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. സ്വന്തം കെട്ടിടത്തിന് സൗജന്യമായി സ്ഥലം ലഭിച്ചിട്ടും സാങ്കേതിക കരുക്കുകളാൽ 20 വർഷമായിട്ടും കെട്ടിടം നിർമ്മിക്കാനാകാത്ത അവസ്ഥയിലായിരുന്നു. ഡിവിഷൻ കൗൺസിലറുടെ ഇടപെടലിനെ തുടർന്നാണ് നഗരസഭാ ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ കെട്ടിടനിർമാണത്തിന് അനുവദിച്ചു കിട്ടിയത്. കെ. കൃഷ്ണകുമാരി അദ്ധ്യക്ഷത വഹിച്ചു. പേരോത്ത് പ്രകാശൻ, കെ.സി അനൂപ്, പി. ജയപ്രകാശ്, അഹമ്മദ് കോയ, കെ.ടി വിനോദ്, കെ. അനിൽകുമാർ, ജയലളിത, ടി.കെ. സുനിൽകുമാർ, എം.ടി ജൂബിന പ്രസംഗിച്ചു.